Tuesday, 5 December 2017

മാനസികാരോഗ്യത്തിന്റെ പ്രാധാന്യം

മാനസികാരോഗ്യത്തിന്റെ പ്രാധാന്യം

ഷാമില ഷാജി, ബി.എഡ്‌., കണ്ണൂർ യൂണിവേർസ്സിറ്റി ടീച്ചർ എഡ്യൂക്കേഷൻ സെന്റർ ധർമശാല

ലൈംഗിക വിദ്യാഭ്യാസം പോലെ തന്നെ സമൂഹം വേണ്ടത്ര ജാഗ്രത കൊടുക്കാത്ത ഒന്നാണ്വ്‌ വ്യക്തിയുടെ മാനസികാരോഗ്യം. ഇന്ന് കുടുംബത്തിലും സമൂഹത്തിലും കാണുന്ന പല പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം വ്യക്തികളിൽ ഉണ്ടാകുന്ന മാനസികപ്രശ്നങ്ങളാണ്വ്‌. ശരീരത്തിനു ബാധിക്കുന്ന അനാരോഗ്യം പ്രഥമദൃഷ്ട്യാ തന്നെ ബോധ്യമാകുന്നതും വ്യക്തി സ്വയം പ്രതിരോധമാർഗ്ഗങ്ങൾക്കും ആരോഗ്യസുരക്ഷാക്രമീകരണങ്ങൾക്കും തയ്യാറാകുന്നതുമാണ്വ്‌. മനസിനെ ബാധിക്കുന്ന അനാരോഗ്യം പലപ്പോഴും വ്യക്തിയോ അയാളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ തിരിച്ചറിയണമെന്നില്ല. എന്തെങ്കിലും സംശയത്തിന്റെ പേരിൽ മനശാസ്ത്ര വിദഗ്ദനെ കാണുന്നതിനോ അയാളുടെ നിർദേശങ്ങൾ പാലിക്കുന്നതിനോ തയ്യാറാകണമെന്നുമില്ല.

ഇന്നും മാനസിക പ്രശ്നങ്ങൾ എന്താണെന്നും തക്കതായ സമീപനമോ ചികിൽസയോ കൊണ്ട്‌ മാറ്റാനാകുന്നതാണോ എന്നും സംശയിക്കുന്നവരുണ്ട്‌. മാനസികോല്ലാസം സംതൃപ്തമായ ജീവിതത്തിന്വ്‌ അനിവാര്യമാണ്വ്‌. ഒരു വ്യക്തിയിൽ ഉണ്ടാകുന്ന താളം തെറ്റലുകൾ അയാളുടെ സ്വഭാവത്തിൽ ആകെ നിഴലിക്കാനും തിരിച്ചറിഞ്ഞ്‌ വേണ്ട ചികിൽസാ കൈക്കൊള്ളാത്ത പക്ഷം ചുറ്റുമുള്ളവരുടെ ജീവിതത്തിലും ഇടപഴകുന്ന പൊതു-സ്വകാര്യ ഇടങ്ങളിലും പ്രതിസന്ധികൾ സൃഷ്ടിക്കും.

ഒരാൾ തീർത്തും ആശയറ്റവനായും ചുറ്റുമുള്ളവയിലെങ്ങും ആനന്ദം കണ്ടെത്താനാകാതെയും വരുമ്പോൾ മാനസികമായി അയാളിൽ ചില പ്രശ്നങ്ങൾ ഉള്ളതായി കണക്കാക്കാം. വാക്കും പ്രവർത്തിയും തമ്മിലുള്ള വൈരുധ്യം, തുടർച്ചയായി രോഗിയാണെന്നു കരുതുകയും എന്നാൽ ആരോഗ്യ വിദഗ്ദരെ കാണാൻ മടി കാണിക്കുകയും ചെയ്യൽ, വൈകാരികവിക്ഷോഭങ്ങൾക്കടിപ്പെടൽ, പ്രവർത്തികളിൽ ആനന്ദം കണ്ടെത്താങ്കഴിയാതിരിക്കൽ, ആത്മഹത്യാ ഭീഷണി മുഴക്കൽ തുടങ്ങിയവയൊക്കെ മാനസികമായ താളംതെറ്റലുകളായി കണക്കാക്കാം.

ഒരു കൗൺസിലറെ കൊണ്ടു മാത്രം പലപ്പോഴും പ്രസ്നങ്ങൾ പരിഹരിക്കാവുന്നതല്ല. എങ്കിലും അദ്ദേഹത്തിന്വ്‌ ചില മാർഗനിർദേശങ്ങൾ നൽകാൻ കഴിയും. ആവശ്യമെന്നു പറയുന്ന പക്ഷം സൈക്യാട്രിസ്റ്റിനെ കാണണം. പലപ്പോഴും വ്യക്തികൾ ഇതിനു തയ്യാറാകില്ലെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും കാര്യഗൗരവം കണക്കിലെടുത്ത്‌ മുങ്കൈ എടുക്കണം. കൗൺസിലിംഗ്‌ കൊണ്ടു മാത്രം എല്ലാ മാനസിക പ്രശ്നങ്ങളും മാറ്റാൻ കഴിയില്ല. ഹോർമ്മോണുകളിൽ ഉണ്ടാകുന്ന വ്യതിയാനവും ഇതിനൊരു കാരണമാണ്വ്‌. ഡോക്ടറുടെ നിർദേശപ്രകാരം ചികിൽസ തുടരുന്നതിൽ ജാഗ്രത കാണിക്കണം. മരുന്ന് നിർബന്ധമാകുന്ന വേളകളിൽ മരുന്ന് കഴിക്കണം. ഈ ഘട്ടത്തിൽ വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളെക്കാൾ ഡോക്ടറുടെ നിർദേശങ്ങൾക്കു കാതുകൊടുക്കുക.