Tuesday 23 January 2018

സോഷ്യൽ മീഡിയയ്ക്കൊപ്പം നീന്തുമ്പോൾ

ലേഖനം:

സോഷ്യൽ മീഡിയയ്ക്കൊപ്പം നീന്തുമ്പോൾ
സിറിയയുടെയും ലിബിയയുടെയും മേൽ അറബ്‌ വസന്തത്തിന്റെ കാറ്റു വീശുമ്പോൾ സോഷ്യൽ മീഡിയരംഗം ആഗോളതലത്തിൽ അതിന്റെ കരുത്ത്‌ പ്രദർശിപ്പിക്കുകയായിരുന്നു. മുഖങ്ങളെ അപ്രസക്തമാക്കിക്കൊണ്ട്‌ പതിറ്റാണ്ടുകളുടെ ഏകാധിപത്യത്തിനെതിരെ ഒരു ജനതയെ ഒന്നാകെ അണിചേർക്കുകയായിരുന്നു. സോഷ്യൽ മീഡിയ ഇടപേടലുകളിലൂടെ കുത്തിയൊലിച്ചു പോയ ഗവണ്മെന്റുകളും അധികാരികളും നിരവധിയാണ്വ്‌; ഒപ്പം കുതിച്ചുകയറിയവരും. പോയ വർഷങ്ങളിൽ സോഷ്യൽ മീഡിയയുടെ വളർച്ച കണ്ണടച്ചു തുറക്കുന്നതുപോലെ ആയിരുന്നു. മൊബെയിൽ സാങ്കേതിക രംഗത്തെ വളർച്ചയും ഇന്റർനെറ്റ്‌ ലഭ്യതയും അതിനെ ത്വരിതപ്പെടുത്തി. നാൽക്കവലകളിലെ ചർച്ചകളും കൂട്ടായ്മകളും അവസാനിച്ചു എന്ന് വിലപിക്കുന്നവരുടെ ഇടയിലേക്ക്‌ ഫെയ്സ്ബുക്ക്‌, ട്വിറ്റർ, ഇൻസ്റ്റഗ്രാം, വാട്സ്‌ ആപ്‌ എന്നിങ്ങനെയുള്ള വെർച്വൽ ഇടങ്ങൾ കൂടുതൽ സജീവമായി. ഇക്കാര്യത്തിൽ പ്രായഭേദമേതുമില്ലാതെ സോഷ്യൽ മീഡിയ യൂസർ ഫ്രണ്ട്‌-ലിയും ടെക്നോ ഫ്രണ്ട്‌-ലിയും ആയി എന്നതാണ്വ്‌ പ്രത്യേകത.

ലോകത്തിലെ പ്രധാന രാഷ്ട്രീയ മാറ്റങ്ങൾക്കും അനുദിനമുള്ള യൂസറിന്റെ ജീവിതത്തിനും സോഷ്യൽ മീഡിയ സാക്ഷ്യം വഹിക്കുകയും ചിലപ്പോൾ സുപ്രധാനമായ പല തീരുമാനങ്ങൾക്കും കാരണക്കാരനാകുകയും ചെയ്തു. അറബ്‌ വസന്തം അത്തരത്തിൽ ഒന്നായിരുന്നു. പലയിടങ്ങളിൽ നിന്നായി ഒരേ ആശയാദർശങ്ങളുള്ളവർ ഒരു നേതാവിന്റെയും കീഴിലല്ലാതെ അണിചേരുന്നു. ഇന്ന് സർക്കാരും രാഷ്ട്രീയക്കാരുമെല്ലാം തിരഞ്ഞെടുപ്പുകളിലും നിലപാടുകളിലും സോഷ്യൽ മീഡിയയിലൂടെ സൂക്ഷ്മത പുലർത്താൻ ശ്രദ്ധിക്കുന്നു.

സാഹിത്യവും സിനിമയും കൃഷിയും പാചകവും വരെ കൃത്യമായി നിരീക്ഷിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു. ഇതിനൊരംഗീകാരമാണ്വ്‌ 2015-2016 ലെ സംസ്ഥാന ടൂറിസം അവാർഡ്‌ ഫെയ്സ്ബുക്ക്‌ ഗ്രൂപ്പായ 'സഞ്ചാരി'ക്ക്‌ ലഭിച്ചത്‌. ഫെയ്സ്ബുക്ക്‌, ഇൻസ്റ്റഗ്രാം തുടങ്ങിയവയൊക്കെ വ്യത്യസ്തമായ സൗകര്യങ്ങൾ ഒരുക്കുന്നു എന്നതിലുപരിയായി ആളുകളെ പരസ്പരം കൂട്ടിയിണക്കി ഒരു ബദൽ സമൂഹമായി പരിണമിക്കുന്നുണ്ട്‌.

എന്നാൽ പലപ്പോഴും ക്രിയാത്മക ജീവിതത്തിന്വ്‌ തടസമായി സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം മാറുന്നുണ്ട്‌. കാര്യമാത്രപ്രസക്തമല്ലാത്ത ചർച്ചകളും ചാറ്റുകളുമായി ദൈനംദിന ജീവിതത്തിലെ ഏറിയ പങ്ക്‌ സമയവും അപഹരിക്കപ്പെടുന്നു. പങ്കുവെക്കപ്പെടുന്ന വിവരങ്ങളുടെ ആധികാരികതയും ആഴവും കുറയുന്നു.

വെല്ലുവിളി ആർക്ക്‌?

പരമ്പരാഗത മാധ്യമരംഗത്തെ പിടിച്ചു കുലുക്കാൻ തക്കവിധം സോഷ്യൽ മീഡിയ വളർന്നിരിക്കുന്നു. വാർത്തകൾ തൽസമയം സംഭവസ്ഥലങ്ങളിൽ നിന്നു തന്നെ പുറത്തുവിട്ടുകൊണ്ട്‌ ഓരോ യൂസറും അറിഞ്ഞോ അറിയാതെയോ മാധ്യമരംഗത്തിന്റെ ഭാഗമാകുകയാണ്വ്‌. വസ്തുതകളുടെ ആധികാരികത, ആഴവും പരപ്പും എന്നിവയൊക്കെ ചോദ്യം ചെയ്യപ്പേട്ടേക്കാമെങ്കിലും നിഷേധിക്കാനാകാത്ത സാന്നിധ്യമായി മാധ്യമപ്രവർത്തനത്തിൽ സോഷ്യൽ മീഡിയയുടെ പങ്ക്‌ മാറുന്നുണ്ട്‌. അതിന്വ്‌ തെളിവാണ്വ്‌ സോഷ്യൽ മീഡിയയെ പിൻപറ്റി പുറത്തു വരുന്ന വാർത്തകൾ, പത്ര- ദൃശ്യ മാധ്യമങ്ങളുടെ മൊബെയിൽ ആപ്ലിക്കേഷനുകൾ, സോഷ്യൽ മീഡിയ പേജുകൾ എന്നിവ. പത്ര- ദൃശ്യ മാധ്യമങ്ങൾ ഓൺലൈൻ മാധ്യമരംഗത്തുകൂടി ശ്രദ്ധയും ജാഗ്രതയും പുലർത്താൻ നിർബന്ധിതരായിത്തീർന്നിരിക്കുന്നു.

Tuesday 5 December 2017

മാനസികാരോഗ്യത്തിന്റെ പ്രാധാന്യം

മാനസികാരോഗ്യത്തിന്റെ പ്രാധാന്യം

ഷാമില ഷാജി, ബി.എഡ്‌., കണ്ണൂർ യൂണിവേർസ്സിറ്റി ടീച്ചർ എഡ്യൂക്കേഷൻ സെന്റർ ധർമശാല

ലൈംഗിക വിദ്യാഭ്യാസം പോലെ തന്നെ സമൂഹം വേണ്ടത്ര ജാഗ്രത കൊടുക്കാത്ത ഒന്നാണ്വ്‌ വ്യക്തിയുടെ മാനസികാരോഗ്യം. ഇന്ന് കുടുംബത്തിലും സമൂഹത്തിലും കാണുന്ന പല പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം വ്യക്തികളിൽ ഉണ്ടാകുന്ന മാനസികപ്രശ്നങ്ങളാണ്വ്‌. ശരീരത്തിനു ബാധിക്കുന്ന അനാരോഗ്യം പ്രഥമദൃഷ്ട്യാ തന്നെ ബോധ്യമാകുന്നതും വ്യക്തി സ്വയം പ്രതിരോധമാർഗ്ഗങ്ങൾക്കും ആരോഗ്യസുരക്ഷാക്രമീകരണങ്ങൾക്കും തയ്യാറാകുന്നതുമാണ്വ്‌. മനസിനെ ബാധിക്കുന്ന അനാരോഗ്യം പലപ്പോഴും വ്യക്തിയോ അയാളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ തിരിച്ചറിയണമെന്നില്ല. എന്തെങ്കിലും സംശയത്തിന്റെ പേരിൽ മനശാസ്ത്ര വിദഗ്ദനെ കാണുന്നതിനോ അയാളുടെ നിർദേശങ്ങൾ പാലിക്കുന്നതിനോ തയ്യാറാകണമെന്നുമില്ല.

ഇന്നും മാനസിക പ്രശ്നങ്ങൾ എന്താണെന്നും തക്കതായ സമീപനമോ ചികിൽസയോ കൊണ്ട്‌ മാറ്റാനാകുന്നതാണോ എന്നും സംശയിക്കുന്നവരുണ്ട്‌. മാനസികോല്ലാസം സംതൃപ്തമായ ജീവിതത്തിന്വ്‌ അനിവാര്യമാണ്വ്‌. ഒരു വ്യക്തിയിൽ ഉണ്ടാകുന്ന താളം തെറ്റലുകൾ അയാളുടെ സ്വഭാവത്തിൽ ആകെ നിഴലിക്കാനും തിരിച്ചറിഞ്ഞ്‌ വേണ്ട ചികിൽസാ കൈക്കൊള്ളാത്ത പക്ഷം ചുറ്റുമുള്ളവരുടെ ജീവിതത്തിലും ഇടപഴകുന്ന പൊതു-സ്വകാര്യ ഇടങ്ങളിലും പ്രതിസന്ധികൾ സൃഷ്ടിക്കും.

ഒരാൾ തീർത്തും ആശയറ്റവനായും ചുറ്റുമുള്ളവയിലെങ്ങും ആനന്ദം കണ്ടെത്താനാകാതെയും വരുമ്പോൾ മാനസികമായി അയാളിൽ ചില പ്രശ്നങ്ങൾ ഉള്ളതായി കണക്കാക്കാം. വാക്കും പ്രവർത്തിയും തമ്മിലുള്ള വൈരുധ്യം, തുടർച്ചയായി രോഗിയാണെന്നു കരുതുകയും എന്നാൽ ആരോഗ്യ വിദഗ്ദരെ കാണാൻ മടി കാണിക്കുകയും ചെയ്യൽ, വൈകാരികവിക്ഷോഭങ്ങൾക്കടിപ്പെടൽ, പ്രവർത്തികളിൽ ആനന്ദം കണ്ടെത്താങ്കഴിയാതിരിക്കൽ, ആത്മഹത്യാ ഭീഷണി മുഴക്കൽ തുടങ്ങിയവയൊക്കെ മാനസികമായ താളംതെറ്റലുകളായി കണക്കാക്കാം.

ഒരു കൗൺസിലറെ കൊണ്ടു മാത്രം പലപ്പോഴും പ്രസ്നങ്ങൾ പരിഹരിക്കാവുന്നതല്ല. എങ്കിലും അദ്ദേഹത്തിന്വ്‌ ചില മാർഗനിർദേശങ്ങൾ നൽകാൻ കഴിയും. ആവശ്യമെന്നു പറയുന്ന പക്ഷം സൈക്യാട്രിസ്റ്റിനെ കാണണം. പലപ്പോഴും വ്യക്തികൾ ഇതിനു തയ്യാറാകില്ലെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും കാര്യഗൗരവം കണക്കിലെടുത്ത്‌ മുങ്കൈ എടുക്കണം. കൗൺസിലിംഗ്‌ കൊണ്ടു മാത്രം എല്ലാ മാനസിക പ്രശ്നങ്ങളും മാറ്റാൻ കഴിയില്ല. ഹോർമ്മോണുകളിൽ ഉണ്ടാകുന്ന വ്യതിയാനവും ഇതിനൊരു കാരണമാണ്വ്‌. ഡോക്ടറുടെ നിർദേശപ്രകാരം ചികിൽസ തുടരുന്നതിൽ ജാഗ്രത കാണിക്കണം. മരുന്ന് നിർബന്ധമാകുന്ന വേളകളിൽ മരുന്ന് കഴിക്കണം. ഈ ഘട്ടത്തിൽ വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളെക്കാൾ ഡോക്ടറുടെ നിർദേശങ്ങൾക്കു കാതുകൊടുക്കുക.

Saturday 18 November 2017

Worksheets on Acceleraion due to gravity (class 11)





WORKSHEET NO:1

Acceleration due to Gravity

Consider a body of mass m, placed on the surface of earth of mass M and radius R.



v What is the force of gravity acting on the body,

·        According to Newton’s  second laaw of motion?

·        According to Newton’s universal law of gravitation?



v From the two equations can you formulate the equation for acceleration due to gravity ,g ?

v Is the value of ‘g’ depends the mass of the body ?

v Is it a vector quantity or a scalar quantity ?

v Can you find out the value of ‘g’ ?




WORKSHEET NO:2

Variation of ‘g’ with altitude(h)



Consider a body of mass m lying on the surface of earth of mass M and radius R. Let ’g’ be the acceleration due to gravity on the surface of earth.



Let the body be taken to a height ‘h’ above the surface of earthh where the value of acceleration due to gravity is gh.



Ø How do you calculate ‘g’?

Ø What about ‘gh’ ?

[Hint: replace ‘R’ with (R+h) in the equation for ‘g’ ]

Ø How the acceleration due to gravity varies with hight ?

[ Hint: divide gh by g ]

Ø If h<<< R , how the value of g varies ?




WORKSHEET No : 3

Variation of ‘g’ with Depth (d)



Assume the earth to be homogeneous (having uniform density) of radius R and mass M. Let ‘ƿ’ be the mean density of earth. Consider a body of mass ‘m’ lying on the surface of earth at a place where g is the acceleration due to gravity.



·        What is the mass of earth ?

[Hint : earth is assumed to be a homogeneous sphere]

·        How do you calculate the value of g at the surface of earth ?



Now let the body be taken to a depth ‘d’ below the surface of earth where the value of acceleration due to gravity is ‘gd’.



·        Can you find out the radius of inner sphere?

·        From the figure, can you say which sphere contribute acceleration to the object ‘M’?

·        Calculate the equation for ‘gd’.

·        From the equations, can you find out how g varies with the depth (d)?



Friday 29 April 2016

ഔതയുടെ കെട്ടിടത്തിലെ ചിലന്തിവല

കഥ

(മുഖമൊഴി:എന്റെ അനിയൻ സ്കൂൾതലത്തിൽ എഴുതിയ കഥയാണിത്‌.എഴുത്തും വരയുമെല്ലാം വഴിയിൽ ഉപേക്ഷിച്ചുപോകുന്ന അവന്റെ ഈ കഥ എന്റെ ഡയറിത്താളുകൾക്കുള്ളിൽ സത്യാഗ്രഹമിരിപ്പു തുടങ്ങിയിട്ട്‌ വർഷങ്ങളായി.ഇന്ന് ഞാൻ ഈ കഥയെ,ഒപ്പം കഥാകാരനെയും മോചിപ്പിക്കുന്നു.)

രണ്ടുനിലയുള്ള ഔതയുടെ ഇടിഞ്ഞ കോട്ടേഴ്സിൽ നിന്നയാൾ ഇറങ്ങിയപ്പോൾ ആരും അയാളെ കാത്തിരുന്നില്ല.ഒരു നല്ല റോഡും ഒട്ടനേകം പോക്കറ്റു റോഡുകളും ഉള്ള ആ വഴിയിലൂടെ അയാൾ നടന്നു.18-ആംനൂറ്റാണ്ടിന്റെ ഇരുണ്ട പ്രേതങ്ങൾ അയാൾക്കിരുവശവും ഇടിഞ്ഞു വീഴാറായി നിന്നിരുന്നു.തിരിച്ചറിയൽ കാർഡ്‌ അയാളെ രവിശങ്കർ എന്ന് വിളിച്ചതിനാൽ അയാൾ രവിയായി.

മാറിമാറി വരുന്ന എല്ലാ നിറങ്ങൾക്കും ഒരേ നിറമാണെന്ന് അയാൾ പണ്ടേ തിരിച്ചറിഞ്ഞിരുന്നു.പുകയുന്ന മനസുകൾ പോലെ ആരെയോ പേടിപ്പിക്കുന്ന കെട്ടിടങ്ങൾ!ആഢംഭരഹോട്ടലിലെ വെകിളി പിടിപ്പിക്കുന്ന കാഴ്ച്ചകൾ!ഒടുവിൽ ഹോട്ടലുടമയുടെ പുളിച്ച തെറിയും.ഈ കാണുന്ന കമ്പനികളിലൊന്നിൽ ജോലി തീർത്ത്‌ മടങ്ങിവരാനുള്ളതല്ല അയാളുടെ ജീവിതം.പുതുമയില്ലാത്ത ഇരുണ്ട നിറങ്ങൾ അയാളെ വലയം ചെയ്തിട്ട്‌ നാളു കുറെയേറെയായി.രണ്ടു ദിവസമായി ഒരു ഞാഞ്ഞൂലു പയ്യൻ അയാളെ തടഞ്ഞു നിർത്തി ചിരിക്കുന്നു.ഇന്നവൻ പുറകെ വരുവാനാംഗ്യം കാട്ടി.എന്തോ അയാളത്‌ അനുസരിച്ചു.നടക്കുന്നതിനിടയിൽ ചോദിച്ചു:"എന്തൂട്ടാ എന്റെ മാഷേ ഇങ്ങളീടെ കറങ്ങുന്നത്‌?ഇങ്ങടെ വല്ലോം കാണാണ്ടായ?"
   "ഇല്ല"
ഒറ്റവാക്കിലയാൾ തീർത്തു.അവൻ ചെന്നു നിന്നത്‌ ഏതോ മാളത്തിലുള്ള ചാരായഷാപ്പിലാണ്വ്‌.
" ഇങ്ങൾ കറങ്ങണത്‌ കണ്ടപ്പഴേ എനക്ക്‌ തിരിഞ്ഞ്‌."
"ഇബ്ടിരി" എന്നു പറഞ്ഞ്‌ അവൻ ഉള്ളിൽപ്പോയി.

അയാൾ പിന്നെയും ചിന്തക്ക്‌ തീ പിടിപ്പിച്ചു.'ചക്ഷുശ്രവണഗളസ്തമാം...'എന്നു തുടങ്ങുന്ന എഴുത്തച്ഛന്റെ വരികളിലാണ്വ്‌ അയാളുടെ ജീവിതം തുടങ്ങിയതെന്നു പറയം.അവൾ;തന്റെ ജീവിതത്തിന്റെ പടികൾ ചവിട്ടി ഒടിച്ചവൾ!

ഏതോ ഒരുൾനാടൻ മൺപാതയിലെ കടക്കണ്ണുകൾ സംസാരിച്ചതായിരുന്നില്ല അത്‌.ഗാഢസൾഫൂരിക്കാസിഡിന്റെ പ്രഹരശേഷിയുള്ള പ്രണയമായിരുന്നു അതെന്ന് നാട്ടുകാർക്ക്‌ മനസിലായത്‌ രവി നാടുവിട്ട അന്നാണ്വ്‌.തനിക്കു താഴെയുള്ള രണ്ടു പെൺകുട്ടികളെ അയാൾ ഓർത്തിരുന്നില്ല എന്നു പറഞ്ഞാൽ അവർക്കെന്തുകൊണ്ട്‌ അയാളെ ഓർത്തുകൂട എന്നും പറയാം.

ജീവിതത്തിന്റെ കുത്തൊഴുക്കോ മലവെള്ളപ്പാച്ചിലോ ഒന്നും പറയാൻ മാത്രം സംഭവബഹുലമായതൊന്നും തന്നെ അയാളുടെ ജീവിതത്തിലില്ല.അയാൾ ഒരു പെൺകുട്ടിയെ സ്നേഹിച്ചു.അവൾ അവനെ പറ്റിച്ചു.അതിന്വ്‌ നാടു വിടേണ്ട കാര്യമുണ്ടോ?അവളുടെ മെടഞ്ഞ മുടിയും നനഞ്ഞ ചിരിയും മറക്കാൻ പറ്റില്ലെങ്കിൽ അയാൾ വിഡ്ഢിയാണ്വ്‌.നാടുവിട്ടവൻ പട്ടണത്തിലെത്തി.

എല്ലാ പട്ടണങ്ങളും അയാളെ കബളിപ്പിച്ചു.തൊഴിലാളി നേതാക്കന്മാരും സിനിമാതാരങ്ങളും കള്ളുകച്ചവടക്കാരും ഭരിക്കുന്ന അവിടെ ഒരു പെൺകുട്ടിയെക്കുറിച്ച്‌ പറയാൻ അയാൾ ഭയന്നു.ഒന്നും വെട്ടിപ്പിടിക്കാനില്ലാത്ത അയാളെന്തിനു ജീവിക്കണം.അതെ;അതിനു തന്നെയാണയാൾ ഇറങ്ങിയത്‌.നഷ്ടപ്പെട്ട തന്റെ കാമുകിയെക്കുറിച്ചോർത്തോ തന്റെ പരാജയങ്ങൾ കണ്ടോ അല്ല അയാൾ മരിക്കാൻ തീരുമാനിച്ചത്‌.പ്രത്യേകിച്ചൊന്നും ചെയ്യനില്ലാത്തതുകൊണ്ടാണയാൾ ആ വഴി ചിന്തിച്ചത്‌.ഓരോ ദിവസവും ഒന്നും ചെയ്യാതെ ദൈർഗ്ഘ്യമേറുകയാണ്വ്‌.സിനിമയും പാട്ടും കൂത്തും ഒന്നും തന്നെ സമയം തീർക്കുന്നില്ല.

"എന്താ മാഷേ,ഇങ്ങൾ പിന്നേം ദുബായിമ്മ പോയോ?" എന്നു ചോദിച്ചുകൊണ്ടാണ്വ്‌ ആ പയ്യൻ വന്നത്‌.കൈയ്യിൽ ഒരു കുപ്പി കള്ളും ഉണ്ട്‌.രണ്ടു ഗ്ലാസിൽ അതൊഴിച്ചുകൊണ്ടവൻ പറഞ്ഞു:"മാണിച്ചൻ വാറ്റിയത്‌ ഞാമ്പറഞ്ഞെടുപ്പിച്ചതാ.ഉശിരനാ...തല പെരുക്കണേ പിന്നൊന്നും വേണ്ട.അതു പോട്ടെ.ഇങ്ങളാരാ?ഇങ്ങക്കെന്താ വേണ്ടത്‌?" അയാൾ അത്‌ ശ്രദ്ധിച്ചതായിപ്പോലും ഗണിച്ചില്ല.അവൻ ഗൂഢമായി ചിരിച്ചു.
"ഓ ഇങ്ങൾ ചാവാൻ വന്നതാണല്ലേ?"
തന്റെ മനസിലിരുപ്പ്‌ തുരന്നു കണ്ടുപിടിച്ച അവനെ രവി വല്ലാണ്ട്‌ നോക്കി.ഒരു ഗ്ലാസ്‌ കുടിക്കാൻ വന്ന അയാൾ ആ ചോദ്യത്തിലടിതെറ്റി ഒരു കുപ്പി കുടിച്ചു.പയ്യൻ അയാളെ താങ്ങിപ്പിടിച്ച്‌ നടക്കാൻ തുടങ്ങി.

പയ്യൻ പറഞ്ഞത്‌ നേരാണെന്നയാൾക്കു തോന്നി.കാലു തണുത്തെങ്കിലും ചിന്തയ്ക്ക്‌ ചൂടു പിടിക്കാൻ തുടങ്ങി.തന്റെ നഗരത്തിലെ ആദ്യകാലാനുഭവങ്ങൾ അയാളെ പാമ്പിനെപ്പോലെ കൊത്താൻ തുടങ്ങി.മൺപാതയിൽ നോട്ടുബുക്കുകൾ അടുക്കിപ്പിടിച്ച്‌ പ്രണയിച്ച അയാളെ ബൈക്കിന്റെ ഹുങ്കാരശബ്ദങ്ങളാട്ടിയോടിച്ചു.മൂസ്സാസേട്ട്‌ മുതലാളിയുടെ ഓട്ട്‌ കമ്പനിയിലെ പുകയടിച്ച്‌ ചുവന്ന സൂര്യൻ കരുവാളിച്ചു.കഴുകൻ കണ്ണുകളുമായി പറക്കുന്ന ഏജന്റുമാർ അയാളെ വട്ടമിട്ടു പറന്നു.

"ഇങ്ങടെ സ്ഥലമെത്തി"-പയ്യൻ വിളിച്ചു പറഞ്ഞു.ആ ഗുഡ്‌ നൈറ്റ്‌...അയാൾ പറഞ്ഞ്‌ വലിഞ്ഞ്‌ കട്ടിലിൽ കയറി ഉറങ്ങാനാരംഭിച്ചു.സ്വപ്നത്തിന്റെ വാതിൽ തുറന്നവൻ അകത്തു കയറി.അവിടെ ഒത്തിരി നസീറുമാരും സത്യന്മാരും ഉണ്ടായിരുന്നു.എന്നാൽ അവനെപ്പോലൊരുവനെ എങ്ങും കണ്ടില്ല.അവിടെ പാനപാത്രവും പിടിച്ച്‌ ക്ലിയോപാട്രയും നിൽപ്പുണ്ടായിരുന്നു.യേശു മരത്തണലിലിരുന്ന് തന്റെ ഒറ്റാത്ത ശിഷ്യന്മാർക്ക്‌ പ്രബോധനം നൽകുന്നുണ്ടായിരുന്നു.ബ്രൂട്ടസ്‌ തന്റെ ചോരപ്പാട്‌ മായിക്കാൻ എക്സോ സോപ്പ്‌ പതപ്പിക്കുന്നുണ്ടായിരുന്നു.അയാൾക്കു പിറകിലെ പഴക്കടയിൽ നിന്ന് യൂദാസ്‌ മുപ്പതു വെള്ളിക്കാശിനു ഒരു കിലോ ആപ്പിൾ വാങ്ങുന്നുണ്ടായിരുന്നു.കള്ളിയങ്കാട്ടു നീലിയും കത്തനാരച്ചനും ഉലാത്തുന്നതു കണ്ടു.ഇതെല്ലാം കണ്ട്‌ ഭ്രാന്ത്‌ പിടിച്ചവൻ ഓടാൻ തുടങ്ങി.ഇതുകണ്ട്‌ സത്യനും നസീറും കള്ളിയങ്കാട്ടുനീലിയും എല്ലാവരും കൂടിയവനെ വലിഞ്ഞു മുറുക്കി.

പെട്ടെന്നവൻ കണ്ണു തുറന്നു.ഭിത്തിയിൽ അവനഭിമുഖമായി ഔതയുടെ കെട്ടിടത്തിലെ ചിലന്തിവലയിൽ ഒരു പ്രാണി പിടയുന്നുണ്ടായിരുന്നു.അയാൾ ചാടി ഇറങ്ങി;ഓടാൻ തുടങ്ങി.

നാലു വഴികളും അയാൾക്കു മുന്നിൽ തെളിഞ്ഞു.അവിടെ കണ്ട മനുഷ്യനോടയാൾ ചോദിച്ചു:"ചെർപ്പുളശ്ശേരിക്കുള്ള വഴി എങ്ങട്ടാ?" ആ മനുഷ്യൻ ചോദിച്ചു:"അവിടെ ആരാ ഉള്ളത്‌?എന്താ പറ്റ്യത്‌?"
" അവിടെ എന്റെ വീടുണ്ട്‌.മരിച്ചുപോയ എന്റെ ആത്മാവും.പറയൂ,എന്റെ വീട്ടിലേക്കുള്ള വഴി ഏതാണ്വ്‌? ഞാനെന്റെ ആത്മാവിനെ അടക്കം ചെയ്യട്ടെ.അല്ലെങ്കിൽ അവരതിനെ പിച്ചിച്ചീന്തും.പറയൂ,ചെർപ്പുളശ്ശേരിക്കുള്ള വഴി?"

Dilshad Shaji
(2010 October)

Saturday 23 April 2016

കുട്ടിയപ്പന്റെ 'ലീലാവിലാസങ്ങൾ...'!

'ലീല' ഒരു 'എ ക്ലാസ്‌' പടമാണെന്ന ടിക്കറ്റ്‌ കൗണ്ടറിലെ ചേട്ടന്റെ നിരീക്ഷണം കേട്ടപ്പോൾ സത്യത്തിൽ ഒന്ന് പകച്ചുപോയി.പെൺപിള്ളേർക്കൊന്നും കാണാൻ പറ്റില്ലത്രെ...വേറെ വല്ല പടത്തിനും കേറെന്ന് അങ്ങേരുടെ സദുപദേശം.കുട്ടിയപ്പനെ അങ്ങ്‌ വല്ലാതെ ഇഷ്ടപ്പെട്ടുപോയതുകൊണ്ട്‌ ഒടുവിൽ രണ്ടും കൽപ്പിച്ച്‌ തിയേറ്ററിന്റെ ഇരുട്ടിലേക്കും കുട്ടിയപ്പന്റെ തോന്ന്യാസങ്ങളുടെ ലോകത്തേക്കും...

കഥ സിനിമ ആയപ്പോൾ ഇടർച്ചകളും ചോർച്ചകളും സംഭവിച്ചിട്ടില്ല.തിരക്കഥയുടെ ബലത്തിനു വേണ്ടി ചില കൂട്ടിച്ചേർക്കലുകൾ ഉണ്ടെന്നു മാത്രം.കാസ്റ്റിഗ്‌ എടുത്തുപറയത്തക്കതാണ്വ്‌.എല്ലാവരും അവരവരുടെ റോളിൽ മികച്ചുനിന്നു.കുട്ടിയപ്പൻ ബിജു മേനോനിൽ ഭദ്രം.കുട്ടിയപ്പന്റെ തോന്ന്യാസങ്ങൾക്ക്‌ കുടപിടിക്കുന്ന പിള്ളേച്ചന്റെ റോളിൽ വിജയരാഗവനും നെഗറ്റീവ്‌ റോളിൽ ജഗദീഷും നല്ല അഭിനയം കാഴ്ച്ചവെച്ചിരിക്കുന്നു.ക്ലൈമാക്സ്‌, കഥ അറിയാവുന്നവനെയും പിടിച്ചുലയ്ക്കും.ക്ലൈമാക്സിൽ കഥയേക്കാൾ സിനിമ കാഴ്ച്ചക്കാരനെ സ്വാധീനിക്കുന്നു.ബിജിപാലിന്റെ ബാഗ്രൗണ്ട്‌ മ്യൂസികും നന്നായിരിക്കുന്നു.

കുട്ടിയപ്പൻ ഒരു ചട്ടക്കൂടിനെ തൃപ്തിപ്പെടുത്താൻ സൃഷ്ടിക്കപ്പെട്ടതല്ല.പക്ഷെ,അയാളുടെ നിലപാടുകളിലെ സൂക്ഷ്മതയും ഹൃദയവിശാലതയും വന്യസൗന്ദര്യവും ചിത്രം കൃത്യമായി വെളിപ്പെടുത്തുന്നുണ്ട്‌.

കഥ അറിഞ്ഞുകേറിയവനെയും അറിയാത്തവനെയും ചിത്രം സംതൃപ്തിപ്പെടുത്തുന്നു.നമുക്ക്‌ ഒരു മനോധർമ്മം വേണമെന്ന് മാത്രം.രഞ്ജിത്ത്‌ വിശ്വാസയോഗ്യമായ ഒരു ബ്രാൻഡ്‌ തന്നെ!ഇതൊരു കുടുംബ ചിത്രമോ കംബ്ലീറ്റ്‌ എന്റർറ്റൈനറോ അല്ല.നായകനും വില്ലനും ഇല്ല.കുട്ടിയപ്പനും അയാളുടെ തോന്ന്യാസങ്ങളും മാത്രം!

Thursday 21 April 2016

!!!

കവിത

ബല്യബല്യ ചെവികള്‍
ബിത്തിയില്‍ നിന്ന് മൊളച്ചുവരണു...
 അതാ ബഷീറക്കാണ്റ്റെ മൂക്കും
നീണ്ട്ടക്കണൂ...
ചെവി പൊളിച്ച്‌,കണ്ണൊറന്ന്
 ഞാനും മിയിച്ചിരുന്നു.
 ബായില്വ്‌ ബെള്ളൊഴിച്ച്‌
ചിറി തുന്നിക്കൂട്ടി
മിയിച്ച്‌ മിയിച്ചിരുന്നു.
ചത്ത ശവത്തിണ്റ്റെ കൂട്ടിരിപ്പുകാരനായ
 വാക്ക്‌
 മനം തികട്ടി,തല തെറിച്ച്‌
 വിഴുങ്ങിയതൊക്കെ
പുറത്തിട്ടു.
പുറത്തുചാടിയ തക്കം
വാക്കുകളൊക്കെ ഉരുണ്ടുരുണ്ടുപോയി...
വാക്കും നോക്കും ഒഴുകിപ്പോയി-
 ബാക്കിയായ മനസിനൊരു
 തൂക്കുകയറ്‍!

Monday 18 April 2016

ഒരു വേനൽ വറുതിയിൽ...

കവിത

എന്റെ കവിതകളിൽ
പ്രണയമില്ലെന്ന്,
പൂത്ത അശോകങ്ങളും
ചിതറിയ കുരങ്ങന്മെയിലാഞ്ചി-
മണികളുമില്ലെന്നു
പറഞ്ഞ്‌
അവൾ
ചാഞ്ഞിരുന്നു.
വരികളിലെ
വേനലും വെയിലും
അവളുടെ ആലസ്യത്തിലേക്കും
നടുനീർക്കുന്നുവോ?

അതോ
വിളറിവീണ വെയിൽത്തടങ്ങളെ
ഏറ്റുവാങ്ങിക്കിതക്കുന്ന
മണ്ണിന്റെ
വിമ്മിട്ടം
എന്നിലേക്കും
പടർന്നുകയറുകയാണോ...?

ഏപ്രിലിന്റെ
നെഞ്ചുരുക്കം
കണിക്കൊന്നപ്പൂക്കാലത്തിനു
വേണ്ടിയാണെന്ന്
ഞാൻ
വ്യഥാ പറഞ്ഞുകൊണ്ടിരുന്നു...

നിറഞ്ഞ പുഴക്കാലങ്ങളുടെ
ഗർഭത്തിൽ നിന്നു
വന്നവളേ,
മഥുരാപുരിയിലെ
കാമുകനെത്തേടി
അലഞ്ഞവളേ...,
ഇരുണ്ട
വനാന്തരത്തിൽ
ഓരോ വിത്തിനായി
ഞാൻ
അലയുമ്പോഴും
പകലിരവുകളറിയാതെ
നീ
ആണ്ടുമയങ്ങുകയായിരുന്നല്ലോ...